കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ലോകമെമ്പാടും നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഗാസയില്‍ ജീവന്‍ നഷ്ടമായതായി യുഎന്‍. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയുടെ തലവന്‍ ഫിലിപ്പി ലസാരിനിയാണ് ഇക്കാര്യം എക്സില്‍ കുറിച്ചത്.
കഴിഞ്ഞ നാല് മാസം കൊണ്ട് ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷം ലോകത്ത് കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതലാണെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഈ യുദ്ധം കുട്ടികള്‍ക്ക് മേലാണ്. ഇത് അവരുടെ കുട്ടിക്കാലത്തിനും ഭാവിക്കും മേലുള്ള യുദ്ധമാണെന്ന് അദ്ദേഹം കുറിച്ചു.
2019 മുതല്‍ 2022 വരെ ലോകമെമ്പാടുമുണ്ടായിട്ടുള്ള സംഘര്‍ഷങ്ങളില്‍ 12193 കുട്ടികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ 12,300 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
English Summary:Massacre of children in Gaza
You may also like this video