Site iconSite icon Janayugom Online

മണിപ്പൂരില്‍ വന്‍ ആയുധവേട്ട; പിടിച്ചെടുത്തവയില്‍ പൊലീസില്‍നിന്ന് കെള്ളയടിച്ച ആയുധങ്ങളും

മണിപ്പൂരിലെ അഞ്ച് ജല്ലകളില്‍ വിവിധ സേനാവിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വന്‍ ആയുധവേട്ട. 90 തോക്കുകളും, 278 വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. ഇവയില്‍ ഭൂരിഭാഗവും കലാപസമയത്ത് പൊലീസ് ശേഖരത്തില്‍ നിന്ന് മോഷ്ടിക്കെപ്പട്ടവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിപുർ പൊലീസ്‌,സിആർപിഎഫ്‌, ബിഎസ്‌എഫ്‌,കരസേന,അസം റൈഫിൾസ്‌ എന്നിവയുടെ സംയുക്ത പരിശോധനയാണ്‌ നടന്നത്‌. ഇംഫാൽ വെസ്‌റ്റ്‌, ഇംഫാൽ ഈസ്‌റ്റ്‌, തൗബാൽ, കാക്‌ചിങ്, ബിഷ്‌ണുപുർ എന്നീ ജില്ലകളിലായിരുന്നു പരിശോധന. എകെ സീരീസ്‌ തോക്കുകൾ, ഗ്രനേഡുകൾ, വയർലെസ്‌ ഹാൻഡ്‌സെറ്റുകൾ, ഐഇഡികൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്‌. കലാപസമയത്ത്‌ പൊലീസിന്റെ ആറായിരത്തോളം തോക്കുകൾ കൊള്ളയടിക്കപ്പെട്ടിരുന്നു.

Exit mobile version