Site iconSite icon Janayugom Online

അമൃത്സറില്‍ വന്‍ സംഘര്‍ഷം: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു

പഞ്ചാബിലെ അമൃത്സറില്‍ സിഖ് തീവ്രസംഘടനാ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത് പാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പൊലീസുകാരെ ആക്രമിച്ചു. അമൃത് പാല്‍ സിങ്ങിന്റെ അനുയായി ലവ്പ്രീത് തൂഫാനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംഘര്‍ഷം. ഉച്ചക്ക് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. ആയിരക്കണക്കിന് ആളുകളാണ് ബാരിക്കേഡുകള്‍ തകര്‍ത്ത് വാളുകളും വടിയും കല്ലും ഉപയോഗിച്ച്‌ ആക്രമം നടത്തിയത്. 

പൊലീസ് സ്റ്റേഷന്‍ പൂര്‍ണമായി കയ്യേറി. സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കേസുകള്‍ ചുമത്തപ്പെട്ട തൂഫാനെ സംഘര്‍ഷത്തിന് ശേഷം വിട്ടയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ മരിച്ച ചെങ്കോട്ട ആക്രമണക്കേസ് പ്രതി ദീപ് സിദ്ധു സ്ഥാപിച്ച ‘വാരിസ് പഞ്ചാബ് ദേ’ ഗ്രൂപ്പിന്റെ തലവനാണ് അമൃതപാല്‍ സിങ്. ഇയാളുടെ മുന്‍ സഹായി വരീന്ദര്‍ സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 

Eng­lish Sum­ma­ry; Mas­sive con­flict in Amrit­sar: Police sta­tion attacked

You may also like this video

Exit mobile version