Site iconSite icon Janayugom Online

താനെയില്‍ വന്‍ ലഹരി വേട്ട; കാറില്‍ കടത്തിയ രണ്ട് കോടി രൂപയുടെ മെഫഡ്രോണ്‍ പിടികൂടി

താനെമഹാരാഷ്ട്രയിലെ താനെയിൽ വൻ ലഹരിവേട്ട. കാറിൽ കടത്താൻ ശ്രമിച്ച 2.14 കോടി രൂപ വിലമതിക്കുന്ന മെഫഡ്രോൺ (എംഡി) പിടികൂടി. ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ ബുധനാഴ്ച അറിയിച്ചു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം ചരായ് പ്രദേശത്തെ എംടിഎൻഎൽ ഓഫീസിന് സമീപത്ത് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സെല്ലിലെ ഉദ്യോഗസ്ഥർ കാർ തടഞ്ഞുനിർത്തി പരിശോധന നടത്തി.

2.14 കോടി രൂപ വിലമതിക്കുന്ന 1.716 കിലോഗ്രാം നിരോധിത സിന്തറ്റിക് ലഹരിപദാർഥമായ മെഫെഡ്രോൺ കാറിൽ നിന്ന് കണ്ടെടുത്തു. വാഹനം കസ്റ്റഡിയിലെടുത്തതായി നൗപാഡ പൊലീസ് പറഞ്ഞു.മധ്യപ്രദേശ് സ്വദേശികളായ കാർ ഡ്രൈവർ ഇമ്രാൻ എന്ന ബച്ചു കിസർ ഖാൻ (37), വ്യവസായി വകാസ് അബ്ദുൾറബ് ഖാൻ (30), തക്കുദ്ദീൻ റഫീഖ് ഖാൻ (30), കമലേഷ് അജയ് ചൗഹാൻ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

Exit mobile version