Site iconSite icon Janayugom Online

ഫാക്ടറിയിൽ വൻ തീപിടിത്തം; കുടുങ്ങിക്കിടക്കുന്നത് നിരവധി തൊഴിലാളികൾ

മഹാരാഷ്ട്രയില്‍ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ജിൻഡാൽ ഗ്രൂപ്പിന്റെ ഫാക്ടറിയാണെന്നാണ് ലഭിക്കുന്ന വിവരം. 11 പേരെ പുറത്തെത്തിച്ചു. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാർ പറയുന്നത്. സമീപ ജില്ലകളിലെ ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Exit mobile version