Site iconSite icon Janayugom Online

ന്യൂഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു

ഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. സംഭവത്തിനിടെ ഉണ്ടായ ശക്തമായ സ്ഫോടനത്തില്‍ ഫാക്ടറി കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ബവാന സെക്ടര്‍ രണ്ടിലെ ഡിഎസ്ഐഡിസി മേഖലയിലാണ് അപകടം സംഭവിച്ചത്. ശനി പുലര്‍ച്ചെ 4.40ഓടെയാണ് തീപിടിത്തമുണ്ടായത്. 

17 ഓളം അഗ്നിശമന സേനാ യൂണിറ്റുകളെത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. രക്ഷാ പ്രവവര്‍ത്തനങ്ങള്‍ പൂരോഗമിക്കുകയാണ്. കെട്ടിടത്തിൽ പൊട്ടിത്തെറിക്കുന്ന വസ്തുക്കൾ ഉണ്ടായിരുന്നതിലാണ് സ്ഫോടനം സംഭവിച്ചത്. സംഭവത്തിൽ ആർക്കും പൊള്ളലേറ്റിട്ടില്ലെന്നും തീ ഏതാണ്ട് നിയന്ത്രണവിധേയമായെന്നും ഡിവിഷണൽ ഫയർ ഓഫീസർ അശോക് കുമാർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version