അജ്മീറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ നാലുപേര്‍ മരിച്ചു. രാവിലെ എട്ടുമണിയോടെയാണ് ഹോട്ടൽ നാസിൽ തീപിടിത്തമുണ്ടായത്. ആ സമയം 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അജ്മീര്‍ ദർഗയിലേക്ക് തീര്‍ഥാടനത്തിനെത്തിയവരാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; നാലുപേര്‍ മരിച്ചു

