ഗുജറാത്തില്‍ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം 25 പേര്‍ മരിച്ചു. രാജ്കോട്ടിലെ ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നും കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ടിആര്‍പി ഗെയിം സോണിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ സജ്ജീകരിച്ച മുഴുവന്‍ സൗകര്യങ്ങളും അഗ്നിക്കിരയായി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്നിശമനസേനയുടെ നാല് വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ശക്തിയേറിയ കാറ്റുണ്ടായിരുന്നതിനാല്‍ തീയണയ്ക്കല്‍ ദുഷ്ക്കരമായി. എസിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു. പതിനഞ്ച് കുട്ടികളെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഥാപന ഉടമയായ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീല്‍ ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുൻസിപ്പല്‍ കോര്‍പറേഷനുകള്‍ക്കും മറ്റ് ഭരണസമിതികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary:Massive fire in Gujarat: 25 dead
You may also like this video