Site iconSite icon Janayugom Online

ജപ്പാനില്‍ വന്‍ തീപിടിത്തം; ഒരു മരണം, 170 വീടുകള്‍ കത്തിനശിച്ചു

ദക്ഷിണ ജപ്പാനിലെ തീരദേശ നഗരത്തില്‍ വന്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. 170 വീടുകള്‍ കത്തി നശിച്ചു. സാഗനോസ്കി ജില്ലയിലെ ഒയിട നഗരത്തിലാണ് അപകടമുണ്ടായത്. അരനൂറ്റാണ്ടിനിടെ ജപ്പാനിലുണ്ടായ തീപിടിത്തങ്ങളില്‍ ഏറ്റവും തീവ്രമായതാണ് ഇത്. സൈന്യത്തിന്റെയും അഗ്നിശമന സേനാ വിഭാഗത്തിന്റെ ഹെലികോപ്ടറുകളുടെയും സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് തീ അതിവേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. 48,900 ചതുരശ്രമീറ്റര്‍ മേഖലയില്‍ തീപടര്‍ന്ന് പിടിച്ചു. 170 വീടുകള്‍ കത്തി, 175 വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. അപകട മേഖലയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതബന്ധം നിലച്ച അവസ്ഥയിലാണ്.

Exit mobile version