തെക്കൻ ബ്രസീലിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 60 പേര്‍ മരിച്ചു. മണ്ണിടിച്ചിലും കൊടുങ്കാറ്റുമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 70,000ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 70ലേറെ പേരെ കാണാതായി. 74 ഓളം പേർ പ്രളത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.
പോര്‍ട്ടോ അലെഗ്രെയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നത് റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്ത് ഉള്‍പ്പെടെ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പോര്‍ട്ടോ അലെഗ്രോയില്‍ ഒഴുകുന്ന ഗ്വായ്ബ നദിയുടെ ഉയരം 5.04 മീറ്ററായിരിക്കുകയാണ്.
English Summary: Massive floods in Brazil: 60 dead, many injured
You may also like this video