കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്ന് കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. 20 കിലോയോളം കഞ്ചാവാണ് ബസിലെ യാത്രക്കാരായ കോഴിക്കോട് കോടഞ്ചേരി സ്വദേശി ബാബു(44), കര്‍ണാടക കുടക് സ്വദേശി കെ ഇ ജലീല്‍(43) എന്നിവരില്‍ നിന്നും പിടിച്ചെടുത്തത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് കഞ്ചാവ് പിടിച്ചടുത്തത്.
വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; 20 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

