Site icon Janayugom Online

ഗുജറാത്ത് തീരത്ത് വൻ കഞ്ചാവ് വേട്ട; 3000 കിലോയിലധികം മയക്കുമരുന്ന് പിടികൂടി

drugs

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. നാവികസേന 3,300 കിലോ മയക്കുമരുന്ന് പിടികൂടി. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി)യും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഗുജറാത്തിലെ പോർബന്തറിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലിൽ നിന്നാണ് ഏകദേശം 3,300 കിലോ വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇത് സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണെന്ന് നാവികസേന പറഞ്ഞു.

3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റാമൈനും 25 കിലോ മോർഫിനുമാണ് കപ്പലില്‍നിന്ന് പിടിച്ചെടുത്തതെന്ന് നാവികസേന അറിയിച്ചു. സംഭവത്തിനുപിന്നാലെ കപ്പലിലെ അഞ്ച് ജീവനക്കാരും പാകിസ്ഥാൻ പൗരനും അറസ്റ്റിലായി. കിലോയ്ക്ക് ഏഴ് കോടി രൂപ വരുന്ന ചരസ്സാണ് പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Mas­sive gan­ja poach­ing on Gujarat coast; More than 3000 kg of drugs were seized

You may also like this video

Exit mobile version