Site iconSite icon Janayugom Online

അഡിനോവൈറസ് കേസുകളില്‍ വന്‍ വര്‍ധനവ്; രണ്ട് മരണം

virusvirus

പശ്ചിമ ബംഗാളില്‍ അഡിനോവൈറസ് കേസുകളില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കുട്ടികളുടെ വാര്‍ഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആറ് മാസം പ്രായമുള്ള ആണ്‍കുട്ടിയും രണ്ടര വയസുള്ള പെണ്‍കുട്ടിയും മരിച്ചത് അഡിനോ വൈറസ് രോഗബാധയെ തുടര്‍ന്നാണെന്നും സംശയിക്കുന്നുണ്ട്. 

രോഗബാധയേറ്റ കുട്ടികളുടെ എണ്ണമോ മരണ നിരക്കോ സംബന്ധിച്ച് ഒരു വിവരവും ബംഗാള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടില്ല. ജനുവരി മുതല്‍ കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്റ് എന്ററിക് ഡിസീസസി (ഐസിഎംആര്‍-എന്‍ഐസിഇഡി) ലേക്ക് വിദഗ്ധ പരിശോധനയ്ക്കയച്ച സാമ്പുളുകളുടെ 32 ശതമാനം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി വകുപ്പ് പറയുന്നു. ഡിസംബറില്‍ പരിശോധനയ്ക്കയച്ച 22 ശതമാനം സാമ്പിളുകളും പോസിറ്റീവായിരുന്നു. 

Eng­lish Sum­ma­ry: Mas­sive increase in ade­n­ovirus cas­es; Two deaths

You may also like this video

Exit mobile version