Site icon Janayugom Online

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട; ടാറ്റൂ കേന്ദ്രത്തിൽ നിന്ന് 78.78 ഗ്രാം പിടിച്ചെടുത്തത്, രണ്ടുപേർ അറസ്റ്റിൽ

തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി. തമ്പാനൂരിലെ ടാറ്റൂ സെന്ററിൽ നിന്നാണ് മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായി.
രാജാജിനഗറിലെ മജീന്ദ്രൻ, പെരിങ്ങമ്മലയിലെ ഷോൺ അജി എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന സെറ്റ് അപ്പ് ടാറ്റൂ സ്റ്റുഡിയോയിൽ വിൽക്കാനായി വച്ചിരുന്ന 78.78 ഗ്രാം എംഡിഎംഎയാണ് എക്സൈസ് ഷാഡോ സംഘം പിടികൂടിയത്. 

കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ടാറ്റൂ സെന്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും എക്സൈസ് ശക്തമാക്കി. നഗരത്തിലെ ക്വട്ടേഷൻ, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണ് മജീന്ദ്രനുള്ളത്. പൊലിസീനെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമാണ്. ടാറ്റൂ ഷോപ്പിലെ സാധനങ്ങൾ വാങ്ങുന്നതിനായി ബംഗളുരുവിൽ പോയ മജീന്ദ്രന്‍ ടാറ്റൂ സാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചായിരുന്നു എംഡിഎംഎ നഗരത്തിൽ എത്തിച്ചതെന്നാണ് വിവരം. 

Eng­lish Sum­ma­ry: Mas­sive MDMA hunt in Thiru­vanan­tha­pu­ram; 78.78 grams seized from tat­too par­lor, two arrested
You may also like this video

Exit mobile version