എന്‍സിപിയുടെ എന്‍ഡിഎ പ്രവേശത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ ശിവസേ ഷിന്‍ഡേ വിഭാഗത്തിലും പിളര്‍പ്പിന് സാധ്യത.മുംബൈയില്‍ ഏക് നാഥ് ഷിനഡേയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കല്‍ കടുത്ത ഭിന്നത പ്രകടമാക്കി.
എന്‍സിപിയുമായി ഒരു തരത്തലുമുള്ള സഖ്യവും പാടില്ലെന്ന നിലപാടിലാണവര്‍ അജിത് പാവാര്‍ എത്തിയപ്പോള്‍ മഹാരാഷട്രയില്‍ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ച് സ്വീകരിച്ചതിനെതിരെ ഏകനാഥ് ഷിന്‍ഡേക്ക് വിമര്‍ശനംനേരിടേണ്ടി വന്നു.
മുഖ്യമന്ത്രിസ്ഥാനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് അജിത്പവാര്‍ പ്രസംഗിച്ചതും ചര്‍ച്ചയായിരുന്നു.ഷിന്‍ഡേ വിഭാഗത്തില്‍ 15 എംഎല്‍എമാര്‍ ഉദ്ധവ് വിഭാഗവുമായി ആശയവിനിമയം നടത്തുന്നതായാണ് വിവിരം.തന്നോടൊപ്പം നില്‍ക്കുന്നവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് തെല്ലൊന്നുമല്ല ഏകനാഥ് ഷിന്‍ഡയെ അലോരസപ്പെടുത്തുന്നത്
English Summary:
Massive protest in Eknath Shinde’s alliance with Ajitpawar
You may also like this video: