Site iconSite icon Janayugom Online

ചൈനയുടെ പദ്ധതികള്‍ക്കെതിരെ പാകിസ്ഥാനില്‍ വന്‍ പ്രക്ഷോഭം

pakistanpakistan

ചൈനയുടെ പിന്തുണയുള്ള പദ്ധതികള്‍ക്കെതിരെ പാകിസ്ഥാനിലെ തുറമുഖ നഗരമായ ഗ്വാദറില്‍ വന്‍ പ്രതിഷേധം. ഈ മാസം 20നകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഗ്വാദറില്‍ അനധികൃത ട്രോളിങ് നിരോധിക്കുക, അനാവശ്യ ചെക്ക്‌പോസ്റ്റുകള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. പാകിസ്ഥാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഗ്വാദറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് കുട്ടികളും പങ്കുചേര്‍ന്നു.

Eng­lish Sum­ma­ry: Mas­sive protest in Pak­istan against Chi­na’s plans

You may also like this video

Exit mobile version