Site iconSite icon Janayugom Online

അസമിൽ അനധികൃത ബീഫ് വിൽപ്പന തടയാൻ വ്യാപക റെയ്ഡ്; 133 പേർ അറസ്റ്റിൽ

അസമിൽ അനധികൃത ബീഫ് വിൽപ്പന തടയാൻ വ്യാപക റെയ്ഡ്. 112ൽ അധികം ഭക്ഷണ ശാലകൾ നടത്തിയ റെയ്ഡില്‍ 1000 കിലോയിലധികം മാംസം പിടിച്ചെടുത്തു. 2021ലെ കന്നുകാലി സംരക്ഷണ നിയമ പ്രകാരമാണ് ബീഫിന്‍റെ അനധികൃ വിൽപ്പന തടയാൻ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഹിന്ദു ഭൂരി പക്ഷമുള്ള പ്രദേശങ്ങളിലും അമ്പലങ്ങളിലും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്നതാണ് ഈ ആക്ട്. റെയ്ഡിനെതുടർന്ന് 133 പേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഈദ് ആഘോഷങ്ങൾക്കിടയിൽ അനധികൃതമായി കശാപ്പ് ചെയ്തതിന് 16 പേരെ അറസ്റ്റുചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ സാമുദായിക സംഘർഷത്തെ തുടർന്നാണ് മാംസ നിരോധനം പ്രഖ്യാപിച്ചത്.

Exit mobile version