വീഡിയോ കോളില്‍ പ്രസവ ശുശ്രൂഷ നടത്തിയതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. ചെന്നൈയിലെ ചുനമ്പേട് പൊതുജനാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
32കാരിയായ ചുനമ്പേട് സ്വദേശി പുഷ്പ പ്രസവിച്ച പെണ്‍കുഞ്ഞാണ് മരിച്ചത്. ഡോക്ടര്‍ വീഡിയോ കോളിലൂടെ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആശുപത്രിയിലെ നഴ്സുമാരാണ് ലേബര്‍ റൂമില്‍ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ആശുപത്രിയിലെത്തിയ പുഷ്പയോടും ഭര്‍ത്താവിനോടും പ്രസവവേദന തുടങ്ങാത്തത് കാരണം പിന്നീടെത്തിയാല്‍ മതിയെന്ന് നഴ്സുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകിട്ട് ആറ് മണിക്ക് വീണ്ടും ആശുപത്രിയിലെത്തിയ പുഷ്പയുടെ സ്കാനിങ് റിപ്പോര്‍ട്ടില്‍ കുഴപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് നഴ്സുമാര്‍ ഡോക്ടറെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഡോക്ടര്‍ വീഡിയോ കോളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു.
നടപടിക്രമങ്ങള്‍ പാളിയതോടെ മുദുരണ്ടകം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പുഷ്പയെ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു എന്നും പൊലീസ് പറഞ്ഞു. ആശുപത്രിയിലേക്ക് പോകുന്നതിനിടെ പുഷ്പയ്ക്ക് രക്തസ്രാവം ഉണ്ടാവുകയും ചാപിള്ളയെ പ്രസവിക്കുകയും ചെയ്തു.
സംഭവത്തില്‍ ഡോക്ടറെ സ്ഥലം മാറ്റിയെന്ന് പൊതുജനാരോഗ്യ ഡയറക്ടര്‍ ഡോ. ടി എസ് സെല്‍വവിനായകം അറിയിച്ചു.
English Summary: Maternity care on video call; The baby di-ed
You may like this video also