Site iconSite icon Janayugom Online

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മഠം കെട്ട് ചടങ്ങ് നടന്നു

ആചാരപ്പെരുമകളോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മഠം കെട്ട് ചടങ്ങ് നടന്നു. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ കളിത്തട്ട് ഓലമേയുന്ന ചടങ്ങാണ് മഠം കെട്ട്. ചെമ്പകശേരി രാജാവിന്റെ കാലം മുതൽ ആരംഭിച്ച ഈ ചടങ്ങ് ഇന്നും മുറതെറ്റാതെ നടന്നു വരികയാണ്. 41 ദിവസത്തെ തയ്യാറെടുപ്പുകൾക്കു ശേഷമാണ് ക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കുന്നത്.

മഠം കെട്ടി 41-ാം ദിവസമാണ് കൊടിയേറ്റ്. ഈ വർഷം മാർച്ച് 16ന് കൊടിയേറി 25 ന് ആറാട്ടോടെ തിരുവുത്സവം സമാപിക്കും. 24 നാണ് ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ. മഠംകെട്ട് ചടങ്ങിൽ ക്ഷേത്രം അഡ്മിമിനിസ്ട്രേറ്റീവ് ഓഫീസർ ജയലക്ഷ്മി, കോയ്മ സ്ഥാനി വി.ജെ ശ്രീകുമാർ വലിയ മഠം, മാത്തൂർ വേലകളി ആശാൻ രാജീവ് പണിക്കർ, ക്ഷേത്രം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version