Site iconSite icon Janayugom Online

മടിക്കൈ ഗവ. ഐടിഐയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കണം: സിപിഐ

മടിക്കൈ ഗവ. ഐടിഐയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കണമെന്ന് സി പി ഐ മടിക്കൈ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പുതിയകണ്ടം പാലം പുതുക്കി പണിത് ഗതാഗത യോഗ്യമാക്കണമെന്നും മടിക്കൈ ആലംപാടി ജിയുപി സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി പി കൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി കണ്ണൻ മാസ്റ്റർ, ടി വി രാഘവൻ പി ഓമന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കെ വി ശ്രീലത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ വി കൃഷ്ണൻ, പി ഭാർഗ്ഗവി, എം നാരായണന്‍ മുന്‍ എംഎല്‍എ, മണ്ഡലം സെക്രട്ടറി എൻ ബാലകൃഷ്ണൻ, സംസാരിച്ചു. ലോക്കല്‍ സെക്രട്ടറിയായി കെ വി ശ്രീലതയെയും അസി.സെക്രട്ടറി ടി വി രാഘവനെയും തെരഞ്ഞെടുത്തു.

Exit mobile version