പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ പ്രസവം നടക്കുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും പദ്ധതി യാഥാർത്ഥ്യമായി. തിരുവനന്തപുരവും കണ്ണൂരും ഉടൻ യാഥാർത്ഥ്യമാകും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രസവശേഷം അമ്മയേെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലും ആരംഭിക്കുന്നു. എസ്എടിയിൽ മാതൃയാനം പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്എടി ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്.
പ്രതിവർഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്എടി ആശുപത്രിയിൽ നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ എസ്എടിയിൽ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അനേകായിരം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിൽ നിന്നും വിദഗ്ധ പ്രസവ ചികിത്സയ്ക്കായി എസ്എടിയിൽ എത്തുന്നുണ്ട്. വീട്ടിലേക്കുള്ള ദീർഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പലർക്കും ഇത് താങ്ങാനാവില്ല. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എല്ലാവർക്കും ഏറെ സഹായകരമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
English summary;Matruyanam scheme in all govt hospitals where deliveries take place by September: Health Minister
you may also like this video;