Site icon Janayugom Online

മട്ടന്നൂർ നഗരസഭ: 84.61 ശതമാനം പോളിങ്

election

മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പിൽ 84.61 ശതമാനം പോളിങ്. ആകെ 38,811 വോട്ടർമാരിൽ 32.837 പേർ വോട്ട് ചെയ്തു.
2017ലെ പോളിങ് ശതമാനം 82.91 ആയിരുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിച്ചത്. ഉച്ചക്ക് ഒരു മണിയോടെ തന്നെ 54.77 ശതമാനം പേർ വോട്ട് ചെയ്തിരുന്നു.
രണ്ടുമണിക്ക് പോളിങ് 62.49 ശതമാനമായി. അഞ്ച് മണിക്ക് പോളിങ് ശതമാനം 80 കടന്നു. വോട്ടെണ്ണൽ അടുത്തദിവസം രാവിലെ 10 മണിക്ക് ആരംഭിക്കും. 

Eng­lish Sum­ma­ry: Mat­tan­nur Munic­i­pal­i­ty: 84.61 per­cent polling

You may like this video also

Exit mobile version