Site icon Janayugom Online

മാവൂർ കൂളിമാട് റോഡില്‍ ബസുകൾ സർവ്വീസ് നിർത്തിവച്ചു

കോഴിക്കോട് — ഊട്ടി ഹ്രസ്വദൂര പാതയായ മാവൂർ കൂളിമാട് റോഡിലൂടെ പോകുന്ന ബസുകൾ സർവ്വീസ് നിർത്തിവച്ചു. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അനിശ്‌ചിതമായി നീണ്ടുപോകുന്നതാണ് സർവ്വീസ് നിർത്താൻ കാരണം. കഴിഞ്ഞ ഒരാഴ്ച്ചയായി ഇതു വഴി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിൽ ഏറെ ചുറ്റിത്തിരിഞ്ഞാണ് ബസുകൾ സഞ്ചരിക്കുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടം ബസുടമകൾക്ക് ഉണ്ടാക്കുന്നുണ്ട്. കൂളിമാട് വഴി സർവ്വീസ് നടത്തുന്ന ചെറുവാടി,അരീക്കോട്, നിലമ്പൂർ, മഞ്ചേരി, മുക്കം, ചേന്ദമംഗല്ലൂർ ഭാഗങ്ങളിലേക്കുള്ള ബസുകളെല്ലാം സർവ്വീസ് നിർത്തിവച്ചിട്ടുണ്ട്.

 

Eng­lish Sam­mury: Mavoor-Kooli­mad Root Bus ser­vices have been suspended

 

Exit mobile version