ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബ ഫാഷന്‍ കേന്ദ്രമായ മാക്‌സ് ഫാഷന്‍ ക്രിസ്തുമസ് കലക്ഷന്‍ പുറത്തിറക്കിയതായി കേരള റീജ്യണല്‍ ബിസിനസ് ഹെഡ് പെഡ്ഡിരാജു ആനന്ദ് റാം അറിയിച്ചു. ഏറ്റവും പുതിയ പരമ്പരാഗത, പാശ്ചാത്യ ശൈലിയിലുള്ള ക്രിസ്തുമസ് വസ്ത്രങ്ങളണിഞ്ഞ് മോഡലുകള്‍ റാംപില്‍ ചുവടുവെച്ചു.
ഈ വര്‍ഷം മാക്‌സ് വ്യത്യസ്തമായ ശൈത്യകാല വസ്ത്രങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ഡെലിക്കേറ്റ് ട്രഷര്‍, ഫ്‌ളവര്‍ ഓഫ് പാരഡൈസ് ഫ്യൂഷന്‍, സംസ്‌കൃതി, പാശ്ചാത്യ വസ്ത്രശേഖരത്തിന് സ്വെറ്റ് ഷര്‍ട്ട്‌സ്, ഇന്‍ ദി ഷാഡോ, ഗാര്‍ഡന്‍ ബ്ലൂം എന്നീ പേരുകളുമായാണ് മാക്‌സ് രംഗത്തെത്തിയിരിക്കുന്നത്.
മാക്‌സ് കൃസ്തുമസ് കലക്ഷന്‍ പുറത്തിറക്കുന്നതില്‍ പങ്കെടുക്കാനായത് ഏറെ അഭിമാനകരമാണെന്നും ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വന്‍ വസ്ത്രശേഖരം പുറത്തിറക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നതായും മോഡലുകളം അഭിനേത്രികളും അഭിപ്രായപ്പെട്ടു. ക്രിസ്തുമസ് കലക്ഷന്‍ കേരളത്തിലങ്ങോമിങ്ങോളം അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് റീജ്യണല്‍ ബിസിനസ് ഹെഡ് പെഡ്ഡിരാജു ആനന്ദ്‌റാം പറഞ്ഞു. ഏതൊരു ആഘോഷത്തിന്റേയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് വസ്ത്രങ്ങളെന്നതിനാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും ആഹ്ലാദവും നല്കാന്‍ ഈ ക്രിസ്തുമസ് സീസണില്‍ മാക്‌സ് പുതിയ വസ്ത്രശേഖരവുമായി രംഗത്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോവളം ഉദയ് സമുദ്ര ബീച്ച് ഹോട്ടല്‍ വിഴിഞ്ഞം ഹാളില്‍ നടന്ന ഷോയുടെ ഡയറക്ടര്‍ റിയാസും കൊറിയോഗ്രാഫര്‍ മോന്‍സി ജോസഫുമായിരുന്നു.
കാര്‍ത്തിക, അരുണ്‍ തുടങ്ങിയവര്‍ ക്രിയേറ്റീവ് ഡയറക്ടര്‍മാരും നിഷാന്ത് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫിയും നിര്‍വഹിച്ചു. ചടങ്ങില്‍ മാക്‌സ് ഫാഷന്‍ റീജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജിത്തു ടി എസ്, റീജിയണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍ പ്രവീണ്‍ കൃഷ്ണ, ഏരിയ മാനേജര്‍ മുഹമ്മദ് ജാഫര്‍, കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മാനേജര്‍ രഞ്ജിത് കൃഷ്ണന്‍, ക്ലസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വികാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ENGLISH SUMMARY:Max’s Fashion has unveiled its latest Christmas collection
You may also like this video