Site iconSite icon Janayugom Online

നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും ഈ വിഷുക്കാലം കരുത്ത് പകരട്ടെ: ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മലയാളികൾക്ക് വിഷു ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും ഈ വിഷുക്കാലം കരുത്ത് പകരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേല്‍ക്കാമെന്നും,നല്ല നാളെകളെ സ്വപ്നം കാണാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം വിഷു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിന്റെ കാര്‍ഷിക പാരമ്പര്യത്തെ ആവേശപൂര്‍വ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെല്‍കൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു’, മുഖ്യമന്ത്രി പറഞ്ഞു

സമൂഹത്തിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തില്‍ സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച്‌ നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളുടെ നാളുകള്‍ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്.നാടിന്റെ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താന്‍ നമുക്ക് കൈകോര്‍ക്കാം. വിഷുവിന്റെ സന്ദേശം പരസ്പരം പങ്കു വച്ച്‌ ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാല്‍വയ്പുകളുമായി മുന്നേറാം’, അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Summary:May this ven­omous sea­son strength­en the uni­ty and broth­er­hood of the coun­try: Greet­ings CM

You may also like this video:

Exit mobile version