Site iconSite icon Janayugom Online

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പി അധ്യക്ഷ മായാവതി മത്സരിക്കില്ല

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പി അധ്യക്ഷ മായാവതി മത്സരിക്കുന്നില്ല.  തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മായാവതിയാകും നേതൃത്വം നൽകുന്നത്. കൂടുതൽ എം എൽ എ മാർ രാജിവയ്ക്കുമെന്ന് സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി. ബി എസ് പി ജനറൽ സെക്രട്ടറിയും എം പിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭ തെരഞ്ഞെടുപ്പിൽ മായാവതിയും താനും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ് പി യോ ബിജെപിയോ അധികാരത്തിൽ വരില്ല. സർക്കാർ രൂപീകരിക്കുന്നത് ബിഎസ്പി ആയിരിക്കുമെന്ന് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ഉത്തർപ്രദേശിൽ ബിഎസ്പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന്‌ ഇതുവരെ അദ്ദേഹം വ്യക്തമാക്കിയില്ല.

Eng­lish Sum­ma­ry :   Maya­vathi won’t con­test the UP election

you may also like this video

Exit mobile version