Site icon Janayugom Online

ബേക്കറികളില്‍ ഇനി മുതല്‍ മയോണൈസില്ല: വിലക്കിയതായി ബേക്കറി ഉടമകള്‍

പച്ചമുട്ട ഉപയോഗിച്ചുണ്ടാക്കുന്ന മയോണൈസ് ഇനി മുതൽ വിൽക്കില്ലെന്ന് സംസ്ഥാനത്തെ ബേക്കറി ഉടമകളുടെ സംഘടന തീരുമാനിച്ചു. ഭക്ഷ്യ വിഷബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.
ബേക്കറികളിൽ വേവിക്കാതെ ഉല്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോല്പന്നം എന്ന നിലയിലാണ് നോൺവെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്. ഇനി മുതൽ ബേക്കേഴ്സ് അസോസിയേഷന്റെ കീഴിൽ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്റുകളിലും നോൺ വെജ് മയോണൈസുകൾ വില്‍ക്കില്ല. പകരം വെജിറ്റബിൾ മയോണൈസ് ഉപയോഗിക്കാനും കൊച്ചിയിൽ ചേർന്ന അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം തീരുമാനമെടുത്തു.

അൽഫാം, മന്തി, ഷവർമ്മ പോലുള്ള ഭക്ഷണത്തോടൊപ്പം നൽകുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിന് നിലവിൽ മാനദണ്ഡ ങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളിൽ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളിൽ ചെന്ന് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്കറി ഉടമകള്‍ ആശങ്ക പങ്കുവച്ചു. ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയെ സംഘടന സ്വാഗതം ചെയ്തു.
ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേ ഷൻ ദേശീയ പ്രസിഡന്റ് പി എം ശങ്കരൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry: May­on­naise banned from Bakeries

You may also like this video

Exit mobile version