Site iconSite icon Janayugom Online

മഴ

ഴയ്ക്ക് ജീവന്റെ താളമാണ്
വെറുതെ പെയ്യുന്നതല്ല
ഓരോ നിമിഷത്തിലും
മാറുന്ന ഭാവത്തിലുണ്ട്
ഒരു മഴയടയാളം
ജാലകപ്പാളിയിൽ മഴ
കൊട്ടിത്തിമിർക്കുന്ന താളം
ഹൃദയത്തിലേക്ക് ഇറ്റ് വീഴാറുണ്ട്
പഠന വേളയിൽ
കൂട്ടിരിപ്പിനെത്തുന്ന
ഉറ്റയാളാവുന്നു
കരഞ്ഞിരിക്കുമ്പോ
സാന്ത്വനത്തിന്റെ
വിരൽ തൊടും പോലെ
വിരഹ വേദനയ്ക്ക്
വേറൊരു ലെവലാണ്
മരണവീട്ടിൽ
നിസംഗമായ തെളിനീരാണ്
പ്രണയ നിമിഷങ്ങളിൽ
താള നിബദ്ധമായ തലോടലാണ്
ഹൃദയം മുറിഞ്ഞ്
ഏകനായിരിക്കുമ്പോൾ
മഴയുടെ താളമൊന്നറിയണം
ജീവിതത്തിലേക്ക്
പടി കയറിയെത്താൻ
അതൊന്നു മതിയാവും

Exit mobile version