Site iconSite icon Janayugom Online

എംബിബിഎസ് വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. പൂനെ, സോളാപൂർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സഹപാഠികളും വിദ്യാർത്ഥിയുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. 

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ മെയ് 18 നാണ് സംഭവം. രാത്രി തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോഴാണ് വിദ്യാർത്ഥിനിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. പെൺകുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിച്ചതോടെ അവർ വിശ്രാംബാഗ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന പ്രതികൾ അവൾക്ക് മദ്യം ചേർത്ത പാനീയം നൽകിയെന്നും അത് കൂടിച്ചതിന് ശേഷം അവൾക്ക് തലകറക്കം അനുഭവപ്പെട്ടുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതികളെ മെയ് 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു. 

Exit mobile version