Site iconSite icon Janayugom Online

എംസി റോഡ് നാലുവരിയാവും;ആറ് ബൈപ്പാസുകളും

സംസ്ഥാനത്തെ റെയിൽ റോഡ്ഗതാഗത മേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിടുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ്.ഇവയിൽതിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് 24മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുന്ന പദ്ധതിയും ഉൾപ്പെടുന്നു.ദേശീയ പാതവികസനത്തിനൊപ്പം എം സി റോ‍ഡും മാറുന്നത് ഈ മേഖലയിലെ ഗതാഗത സൗകര്യത്തിൽ വൻ കുതിപ്പാവും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി5217കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻബാലഗോപാൽ പറഞ്ഞു.വീതി കൂട്ടൽ മാത്രല്ല ബൈപ്പാസുകളും പദ്ധതിയുടെ ഭാഗമായുണ്ട്.എംസി റോഡിലെ ഗതാഗതക്കുരുക്ക് ഏറിയ കിളിമാനൂർ, നിലമേൽ, ചടയമംഗലം,ആയൂർ,പന്തളം,ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജങ്ഷനുകളുടെ വികസനവുംപദ്ധതിയുടെ ഭാഗമാണ്.കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിനായി 110.36കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version