Site icon Janayugom Online

എംസിഡി: സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് സ്റ്റേ

MCD

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (എംസിഡി) സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് തിങ്കളാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് ഗൗരംഗ് കാന്തിന്റേതാണ് ഉത്തരവ്.

വെള്ളിയാഴ്ച നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ബിജെപി-എഎപി കയ്യാങ്കളിയിലാണ് കലാശിച്ചത്. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച വീണ്ടും സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പു നടത്തുമെന്ന് മേയര്‍ ഉത്തരവിറക്കിയത്. ബാലറ്റ് പേപ്പര്‍, കോര്‍പ്റേഷന്‍ ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കാനും മേയറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മേയര്‍ക്കും ലെഫ്. ഗവര്‍ണര്‍ക്കും കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. മേയറുടെ നടപടി ചോദ്യംചെയ്ത് ബിജെപി കൗണ്‍സിലര്‍മാരായ ശിഖ റോയ്, കമല്‍ജീത്ത് ശെഖ്രാവത് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേസ് മാര്‍ച്ച് 22 നാണ് കോടതി വീണ്ടും പരിഗണിക്കുക. 

അതേസമയം സംഘര്‍ഷത്തിന് പിന്നാലെ എഎപി, ബിജെപി അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. ഇരുവിഭാഗങ്ങളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

Eng­lish Sum­ma­ry: MCD: Stay for stand­ing com­mit­tee elections

You may also like this video

Exit mobile version