കോവളത്ത് എംഡിഎംഎയുമായി സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. പാങ്ങപ്പാറ സ്വദേശികളായ സാബു, രമ്യ എന്നിവരെയാണ് പിടികൂടിയത്. 200 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
വിദേശികള്‍ക്ക് വിൽപനയ്ക്കായാണ് എംഡിഎംഎ എത്തിച്ചത്. ഡാന്‍സാഫ് സംഘമാണ്
ഇരുവരെയും പിടികൂടിയത്. രമ്യയുടെ ചെരുപ്പിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.

