Site iconSite icon Janayugom Online

വീടിന്റെ അലമാരയിൽ എംഡിഎംഎ ഒളിപ്പിച്ചു; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ

വീടിന്റെ അലമാരയിൽ എംഡിഎംഎ ഒളിപ്പിച്ചു ദമ്പതികൾ കൊച്ചിയിൽ പിടിയിലായി. തോപ്പുംപ്പടി മുണ്ടംവേലി പുന്നക്കല്‍ വീട്ടിൽ ഫ്രാൻസിസ് സേവ്യർ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് തോപ്പുംപടി പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് ഐസ്ക്രീം ഡപ്പയിൽ കവറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. 

20.01 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്. മരിയ ടീസ്മ താമസിച്ചു വരുന്ന മുണ്ടംവേലിയിലുള്ള വീടിന്റെ അലമാരയിലെ ലോക്കറിലാണ് ഐസ്ക്രീം ഡപ്പയിലാക്കി എംഡിഎംഎ ഇവർ സൂക്ഷിച്ചിരുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കഴാഴ്ച പുലർച്ചെയാണ് തോപ്പുംപടി പൊലീസ് മുണ്ടംവേലിയിലെ വീട്ടിൽ പരിശോധന നടത്തിയത്. 

Exit mobile version