Site iconSite icon Janayugom Online

യുപിയിലെ ഗാസിയാബാദില്‍ മാംസവില്പന നിരോധിച്ചു

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാംസ വില്പന നിരോധിച്ചു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ മുതല്‍ ഒന്‍പത് ദിവസത്തേക്കാണ് ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നടപടി. ഈ സമയത്ത് ക്ഷേത്രപരിസരം വൃത്തിക്കേടല്ലെന്നും മാംസവില്പന ശാലകള്‍ അടച്ചിരിക്കുകയാണെന്നും ഉറപ്പു വരുത്തണമെന്നാണ് കോര്‍പറേഷന്റെ ഉത്തരവില്‍ പറയുന്നത്. ജില്ലയിലെ അഞ്ച് മേഖലകളില്‍ ഈ ഉത്തരവ് ബാധകമായിരിക്കും.

കഴിഞ്ഞമാസം 31ന് ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജാര്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ തുറന്നിട്ട കടകളില്‍ മാംസ വില്പന നടത്തുന്നത് ചൂണ്ടിക്കാട്ടി ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചിരുന്നു. പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കാന്‍ ഇത്തരം വില്പനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെയും മാംസം കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചിരുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മാംസവില്പനയ്ക്കെതിരെ അടിച്ചമര്‍ത്തല്‍ ശക്തമാക്കിയിട്ടുണ്ട്. വലിയൊരുപങ്ക് മുസ്‌ലിം വിഭാഗക്കാരുടേയും ജീവനോപാധിയാണ് മാംസ വില്പന. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ദെഹുമുനി മുന്‍സിപ്പാലിറ്റിയില്‍ മാംസവും മത്സ്യവും നിരോധിച്ചിരുന്നു. പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

Eng­lish sum­ma­ry; Meat sale banned in Ghazi­abad, Uttar Pradesh

You may also like this video;

Exit mobile version