Site iconSite icon Janayugom Online

ബംഗളുരുവില്‍ മാംസവ്യാപാരം നിരോധിച്ചു

മാംസവ്യാപാരം നിരോധിച്ചുകൊണ്ട് ബൃഹത് ബംഗളുരു മഹാനഗര പാലികെ ഉത്തരവിറക്കി. രാമനവമി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്. കശാപ്പുശാലകളുടെ പ്രവര്‍ത്തനം എട്ടുദിവസത്തേക്ക് പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്. ചീഫ് കമ്മിഷണര്‍ ഗൗരവ് ഗുപ്തയുടെ സര്‍ക്കുലറിനെ അ‍ടിസ്ഥാനപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്നും ഗാന്ധി ജയന്തി, സര്‍വോദയ ദിനം തുടങ്ങിയ ദിവസങ്ങളിലും സമാനമായ വിലക്ക് ഏര്‍പ്പെടുത്താറുണ്ടെന്നും ബിബിഎംപി അധികൃതര്‍ പറഞ്ഞു. 

രാമനവമിയോട് അനുബന്ധിച്ച് നിരവധി ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മാംസ, മത്സ്യ വിപണനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സംഘപരിവാര്‍ സംഘടനകള്‍ ഹിജാബ്, ഹലാല്‍, ബാങ്ക് വിളി തുടങ്ങിയ വിഷയങ്ങളുയര്‍ത്തി കര്‍ണാടകയില്‍ മുസ്‌ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രചാരണം ശക്തമാക്കിയിരുന്നു. 

Eng­lish Summary:Meat trade banned in Bengaluru
You may also like this video

Exit mobile version