അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മെഡലിൻ ഓൾബ്രൈറ്റ് (85) അന്തരിച്ചു. ബിൽ ക്ലിന്റൻ പ്രസിഡന്റ് ആയിരിക്കെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായത്.
രണ്ടാം ലോകയുദ്ധത്തിനിടെ സ്വദേശമായ ചെക്കോസ്ലാവോക്യയിലെ നാത്സി അധിനിവേശത്തിൽനിന്നു രക്ഷ തേടി യുഎസിൽ അഭയം തേടിയതാണ് മാഡലിൻ ഓൾബ്രൈറ്റിന്റെ കുടുംബം.
1990കളിലെ ബാൾക്കൻ യുദ്ധം, റുവാണ്ട കൂട്ടക്കൊല എന്നീ പ്രശ്നങ്ങളിൽ യുഎസിന്റെ വിദേശനയ രൂപീകരണത്തിൽ മുഖ്യപങ്കു വഹിച്ചു. ബോസ്നിയയിൽ സെർബുകൾ നടത്തിയ കൂട്ടക്കൊലയ്ക്കെതിരെ സ്വീകരിച്ച നിലപാടുകളിലൂടെ ശ്രദ്ധേയയായി.
english summary; Medellin Albright, the first woman Secretary of State in the U.S. passed away
you may also like this video;