Site iconSite icon Janayugom Online

മേധാ പട്കറുടെ തടവുശിക്ഷ ഒഴിവാക്കി

ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന നൽകിയ മാനനഷ്ട കേസില്‍ സാമൂഹിക പ്രവർത്തക മേധാ പട്‌കറുടെ തടവുശിക്ഷ ഒഴിവാക്കി ഡല്‍ഹി സാകേത്‌ കോടതി. പകരം ഒരു വർഷം നല്ല നടപ്പിന്‌ ഉത്തരവിട്ടു. മേധ ജയിലിൽ പോകേണ്ടന്ന്‌ പറഞ്ഞ ജഡ്‌ജി വിശാൽ സിങ്‌ നിരവധി അവാർഡുകൾ ലഭിച്ച ശ്രദ്ധേയയായ സാമൂഹിക പ്രവർത്തകയാണ് അവരെന്നും ചെയ്ത കുറ്റം ജയിൽ ശിക്ഷ അനുഭവിക്കാൻ തക്ക ഗൗരവമുള്ളതല്ലെന്നും ഉത്തരവിൽ ചൂണ്ടിക്കട്ടി.
പിഴത്തുക 10 ലക്ഷത്തിൽ നിന്ന് ഒരു ലക്ഷമായി കുറയ്ക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷയ്ക്കെതിരെ മേധ നേരത്തെ നൽകിയ അപ്പീൽ തള്ളിയിരുന്നു. 

ശിക്ഷനടപ്പാക്കൽ സംബന്ധിച്ചുള്ള നിർദേശത്തിനായി കോടതിയിൽ ഹാജരായപ്പോഴാണ്‌ ഉത്തരവ് മയപ്പെടുത്തിയത്‌. 2000ൽ മേധ പട്‌കർ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ അപകീർത്തികരമായ പ്രസ്താവനകൾ നടത്തി എന്ന സക്‌സേനയുടെ പരാതിയില്‍ 2001ലാണ് കേസെടുക്കുന്നത്. 2025 ഏപ്രിൽ എട്ടിനാണ് വിചാരണക്കോടതി മേധാ പട്കര്‍ക്ക് അഞ്ചുമാസം തടവും 10ലക്ഷം പിഴയും വിധിച്ചത്. ഇതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Exit mobile version