Site iconSite icon Janayugom Online

മാധ്യമ അക്രഡിറ്റേഷന്‍: പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് മാധ്യമസംഘടനകള്‍

mediamedia

പത്രപ്രവര്‍ത്തകരുടെ അക്രഡിറ്റേഷനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കേന്ദ്ര വിവര സാങ്കേതിക മന്ത്രി അനുരാഗ് ഠാക്കൂറിന് വിവിധ മാധ്യമസംഘടനകള്‍ ചേര്‍ന്ന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഡിസംബര്‍ വരെ തുടരണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുന്നത് ആവശ്യമായ കൂടിയാലോചനകള്‍ക്കുശേഷമാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

2022ലെ സെന്‍ട്രല്‍ മീഡിയ അക്രഡിറ്റേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരാതിക്കാരനും വക്കീലും ജഡ്ജിയുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണെന്ന് മാധ്യമസംഘടനകള്‍ ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പ്രസ് അസോസിയേഷന്‍, ഇന്ത്യന്‍ വുമണ്‍ പ്രസ് കോര്‍, വര്‍ക്കിങ് ന്യൂസ് കാമറാമാന്‍ അസോസിയേഷന്‍, ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്, എഡിറ്റേഴ്സ് ഗില്‍ഡ് എന്നീ സംഘടനകളാണ് സംയുക്തമായി മന്ത്രിക്ക് കത്ത് നല്‍കിയത്.

Eng­lish Sum­ma­ry: Media Accred­i­ta­tion: Media orga­ni­za­tions call for revo­ca­tion of revised guidelines

You may like this video also

Exit mobile version