നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വിലക്കണമെന്ന് ആവിശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. ഫെബ്രുവരി 24ലേക്കാണ് ഹര്‍ജി മാറ്റിയത്. അന്വേഷണ സംഘം മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസിന്റെ വിചാരണ അന്വേഷണ സംഘം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്.
കോടതി നടപികള്‍ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം.
English Summary:Media coverage should be banned; Dileep’s plea postponed
You may also like this video