Site iconSite icon Janayugom Online

മീഡിയവണ്ണിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ സംഭവം; നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അതേസമയം മീഡിയവൺ സംപ്രേഷണം പുനരാരംഭിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കും. അതേസമയം മീഡിയവണിന്‍റെ ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തേടി. മാധ്യമങ്ങളെ കൂച്ച് വിലങ്ങ് ഇടാനുള്ള കേന്ദ്ര നീക്കം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ഇന്ന് രാവിലയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം വിലക്കിയത്. സുരക്ഷാ കാരണങ്ങളാലുള്ള നടപടിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള തീരുമാനത്തിന്‍റെ വിശദാംശങ്ങള്‍ ചാനലിന് ലഭ്യമാക്കാതെയായിരുന്നു കേന്ദ്ര നടപടി. ഇത് രണ്ടാം തവണയാണ് ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേർപ്പെടുത്തുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി മീഡിയാ വണ്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്‍റെ നടപടി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തത്.

ENGLISH SUMMARY:MediaOne’s broad­cast rights blocked; The High Court stayed the proceedings
You may also like this video

Exit mobile version