ദേശീയ മെഡിക്കൽ കമ്മിഷൻ കോഴക്കേസ് അന്വേഷണത്തിന്റെ ഭാഗമായി 10 സംസ്ഥാനങ്ങളിലെ 15 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ചില സ്വകാര്യ മെഡിക്കൽ കോളജുകൾ അവരുടെ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി ദേശീയ മെഡിക്കൽ കമ്മിഷൻ ഉദ്യോഗസ്ഥരുമായി കോഴ ഇടപാട് നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. 200 കോടിയിലധികം രൂപയുടെ അഴിമതി നടന്നുവെന്നാണ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച് രാജ്യത്തെ ഏഴ് മെഡിക്കൽ കോളജുകളില്‍ അന്വേഷണം നടക്കുന്നുണ്ട്.
മെഡിക്കൽ കോഴ; 10 സംസ്ഥാനങ്ങളില്‍ ഇഡി പരിശോധന

