മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലവും മൂലം ഉണ്ടാവുന്ന രോഗങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരണ ക്യാമ്രി നടന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തിയത്. ആശുപത്രി സൂപ്രണ്ട് സൂപ്രണ്ട് ഡോ. കെ ബി ശ്രീകാന്ത് , ഡയറ്റീഷ്യൻ ആശ ജോസഫ് എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് സൗജന്യ ആരോഗ്യ പരിശോധനയും ക്യാമ്പിൽ നടന്നു.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ആശയങ്ങൾ പങ്കുവയ്ക്കാൻ പോസ്റ്റർ നിർമാണ മത്സരവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അലക്സ് ലൂയിസ് , കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. അനൂപ് തുരുത്തിമറ്റം , കോ-ഓഡിനേറ്റഴ്സായ .എബി. സക്കറിയ, ശ്വേത സോജൻ , ഐക്യൂ എസി കോ-ഓഡിനേറ്റേഴ്സായ ഡോ. സി പ്രകാശ് , ഡോ. എമിൽഡ, കെ ജോസഫ് വിദ്യാർഥികളായ ലിമിൽ ജോസ് , സമീറ നോബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
English Summary: medical camp
You may also like this video
You may also like this video