ഡ്രൈവിങ് ലൈസൻസിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആയുർവേദ ബിരുദമുള്ള രജിസ്റ്റേർഡ് ഡോക്ടർമാർക്കും അനുമതി നൽകി. അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ പരിഗണിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് ആയുർവേദത്തിൽ ബിരുദധാരികളായ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഡ്രൈവിങ് ലൈസൻസിനു വേണ്ടി ഉപയോഗിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടത്.
മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ബിഎഎംഎസ് ഡോക്ടർമാർക്ക് എംബിബിഎസ് ഡോക്ടർമാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തിൽ നിന്നുള്ള നിരന്തര അഭ്യർത്ഥനമാനിച്ചാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
english summary; Medical certificate for driving license
you may also like this video;