Site iconSite icon Janayugom Online

സിഗ്മ സംഘടിപ്പിക്കുന്ന മെഡിക്കല്‍ കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് നവംബര്‍ 8‑ന്

കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സിന്റെ സഹകരണത്തോടെ മെഡിക്കല്‍ കോഡിങ് വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 8‑ന് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ നടക്കുന്ന ഏകദിന വാക്ക്-ഇന്‍ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ ബിരുദധാരികളായ ട്രെയിന്‍ഡ് മെഡിക്കല്‍ കോഡര്‍മാര്‍ക്കും മെഡിക്കല്‍, പാരാമെഡിക്കല്‍, ലൈഫ് സയന്‍സ് ബിരുദധാരികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ടെക്‌നിക്കല്‍, എച്ച്ആര്‍ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.

റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ സംസ്ഥാനത്ത് നിന്നും 600 മെഡിക്കല്‍ കോഡര്‍മാരെ തെരഞ്ഞെടുക്കാനാണ് എപിസോഴ്‌സ് ലക്ഷ്യമിടുന്നതെന്ന് എപിസോഴ്‌സിന്റെ അംഗീകൃത റിക്രൂട്ടിങ് പങ്കാളി കൂടിയായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ മെഡിക്കല്‍ കോഡര്‍മാര്‍ക്ക് ഏറെ അവസരങ്ങളാണ് ഉള്ളതെന്ന് സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി സിഇഒ ബിബിന്‍ ബാലന്‍ പറഞ്ഞു.
ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന പ്രാധാന്യം കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ലോകമെമ്പാടും മെഡിക്കല്‍ കോഡര്‍മാര്‍ക്കുള്ള ജോലി സാധ്യത വര്‍ധിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്കും മെഡിക്കല്‍ കോഡിങ് കമ്പനികള്‍ നല്ല ശമ്പള പാക്കേജാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

യുഎസിലെ ഇന്‍ഷൂറന്‍സ് ദാതാക്കള്‍ക്ക് റിസ്‌ക് അഡ്ജസ്റ്റ്‌മെന്റ് സേവനങ്ങള്‍ (മെഡിക്കല്‍ കോഡിങ് സേവനങ്ങള്‍) ലഭ്യമാക്കുന്ന യുഎസ് ആസ്ഥാനമായ പ്രമുഖ ആരോഗ്യ സേവന കമ്പനിയാണ് എപിസോഴ്‌സ്. 2004‑ല്‍ ചെന്നൈയില്‍ സ്ഥാപിതമായ എപിസോഴ്‌സിന് കാലിഫോണിയ, ഫ്‌ളോറിഡ, ഫിലിപ്പീന്‍സ്, ഇന്ത്യ (ചെന്നൈ, മുംബൈ, വിജയവാഡ) എന്നിവിടങ്ങളിലായി 4000- ത്തോളം ജീവനക്കാരുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 94004 08094, 94004 02063 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
eng­lish summary;Medical Cod­ing Recruit­ment Dri­ve orga­nized by Sig­ma on Novem­ber 8th
you may also like this video;

Exit mobile version