Site iconSite icon Janayugom Online

മെഡിക്കൽ കോളജ് ഡോക്ടർമാര്‍ പണിമുടക്കും

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം പ്രതിസന്ധിയാകുന്ന തരത്തിൽ ഒരു വിഭാഗം മെഡിക്കൽ പി ജി വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനു പിന്നാലെ ഒരു വിഭാഗം മെഡിക്കൽ കോളജ് ഡോക്ടർമാരും ഇന്നു മുതൽ പണിമുടക്കും. ഒപി, ഐപി, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവ ബഹിഷ്കരിച്ചാണ് പണിമുടക്കം നടത്തുക. പി ജി ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സർജന്മാരുടെ സൂചനാ പണിമുടക്കും ഇന്നു നടക്കും. മെഡിക്കൽ പി ജി വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിന്മാറണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അഭ്യർത്ഥിച്ചു.

മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും അതു പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതുമാണ്. എന്നിട്ടും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ മെഡിക്കൽ കോളജുകളിലും ഇന്ന് ഡ്യൂട്ടി ഷെഡ്യൂൾ ക്രമീകരിക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി. സമരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖൊബ്രഗഡെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോടു നിർദേശിച്ചു. അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പു വയ്ക്കാതെയാണു വിദ്യാർത്ഥികളുടെ സമരം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവരും പ്രതിഷേധത്തിന്റെ ഭാഗമായി രജിസ്റ്ററിൽ ഒപ്പിടുന്നില്ല. ആവശ്യമുള്ളതിന്റെ അഞ്ചിലൊന്നു പേരെ മാത്രമാണു നിയമിക്കുന്നതെന്നും ജോലിഭാരം കുറയ്ക്കാൻ ഇതു മതിയാകില്ലെന്നും സമരരംഗത്തുള്ള കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

eng­lish sum­ma­ry; Med­ical col­lege doc­tors on strike

you may also like this video;

YouTube video player
Exit mobile version