Site iconSite icon Janayugom Online

മെഡിക്കല്‍ കോളജ് പീഡനം; നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ യൂണിയൻ നേതാവ് നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ മുതിർന്ന ഡോക്ടർമാരടങ്ങുന്ന അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് ഡി എം ഇക്ക് സമർപ്പിക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പാൾ വ്യക്തമാക്കി. 

എന്നാൽ നഴ്സിംഗ് ഓഫീസർ നൽകിയ പരാതി പൊലീസിന് കൈമാറണമെന്നാണ് നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഐ സി യു വിൽ യുവതി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഗ്രേഡ് 1 അറ്റന്റർക്കെതിരെ മൊഴി നൽകിയ സംഭവത്തിലാണ് സസ്പെൻഡ് ചെയ്യുമെന്ന് തനിക്ക് ഭീഷണിയുണ്ടായതെന്നാണ് നഴ്സിംഗ് ഓഫീസർ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് അറിയിച്ച് നഴ്സുമാരുടെ സംഘടന ഇന്നലെ പ്രിൻസിപ്പാലിന് കത്ത് നൽകി.

Eng­lish Summary;Medical Col­lege Harass­ment; Five-mem­ber com­mit­tee to inves­ti­gate com­plaint of intim­i­da­tion of nurs­ing officer
You may also like this video

Exit mobile version