സംസ്ഥാനത്തെ മെഡിക്കൽ പിജി പ്രവേശനത്തിന് മാറ്റം വരുത്തി എസ്‌സിബിസി, ഒബിസി സംവരണം 27 ശതമാനമാക്കി വർധിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ അറിയിച്ചു. ആരോഗ്യവകുപ്പിന് കീഴിലെ മറ്റ് കോഴ്സുകളിലും ഇതേ സംവരണം പരിഗണിക്കുന്ന കാര്യം പരിശോധിക്കുമെന്നും പി ഉബൈദുള്ളയുടെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞു.
എംഡിഎസ് കോഴ്സുകളിൽ അടുത്ത വർഷം മുതൽ സംവരണം നിലവിൽ വരും. ഇതുവരെ ഒൻപത് ശതമാനമായിരുന്നു സംവരണമെന്നും സുപ്രീം കോടതി നിർദേശവും കമ്മിഷനുകളുടെ നിർദ്ദേശങ്ങളും പരിഗണിച്ചാണ് വർധിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.
english summary;Medical PG: SCBC and OBC reservation increased to 27%
you may also like this video;