Site iconSite icon Janayugom Online

പേവിഷബാധയ്ക്കുള്‍പ്പെടെയുള്ള മരുന്നുകള്‍ ഉറപ്പാക്കി: ഒമ്പത് മെഡിക്കല്‍ കോളജുകളില്‍ ജീവനക്കാരെ നിയമിച്ചുവെന്ന് മന്ത്രി

സംസ്ഥാനത്ത് മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാരെ കെ എം എസ് സി എല്‍ നിയോഗിച്ചു. ആദ്യ ഘട്ടത്തില്‍ ഒമ്പത് മെഡിക്കല്‍ കോളജുകളിലാണ് കാരുണ്യ ഫാര്‍മസികളില്‍ പ്രത്യേക ജീവനക്കാരെ നിയോഗിച്ചത്. ജനറിക് മരുന്നുകള്‍ എഴുതാനാണ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശമുള്ളത്. എന്നാല്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ എഴുതുമ്പോള്‍ അത് ഫാര്‍മസികളില്‍ ലഭ്യമല്ലായിരിക്കും. ഇതിനായി ഡോക്ടര്‍മാര്‍ പുതുതായി എഴുതുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ തിരിച്ചറിയാനും പുതിയ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുമാണ് ഇവരെ പ്രത്യേകമായി നിയോഗിച്ചത്.

16,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ പേവിഷബാധയ്‌ക്കെതിരായി ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അടുത്തയാഴ്ച സംസ്ഥാനത്ത് എത്തും. 20,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അധികമായി വാങ്ങും. പൂച്ചകളില്‍ നിന്നും നായ്ക്കളില്‍ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സിന്‍ എടുക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യമാണ് ഉള്ളത്.

Eng­lish Sum­ma­ry: Med­i­cines includ­ing for rabies have been ensured
You may also like this video

Exit mobile version