സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തിൽ പ്രീമിയം 500 രൂപയിൽ നിന്ന് 750 രൂപയായി വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ലോകത്ത് എവിടെയും ലഭ്യമല്ലാത്ത ഇൻഷുറൻസ് പരിരക്ഷയാണ് മെഡിസെപ്പ് നൽകുന്നത്. പരാതികൾ ഉയരുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയമായി അത് ഉണ്ടാവും. എന്നാൽ അവർക്കും മോശം എന്നൊരു അഭിപ്രായം ഉണ്ടാവില്ല. പരാതികളും നിർദേശങ്ങളും പരിഗണിച്ച് പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മെഡിസെപ്പ് പ്രീമിയം 750 രൂപയാക്കി

