തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം യുവവോട്ടര്‍മാരിലേക്ക് എത്തിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പ്രോഗ്രാമായ മീറ്റ് ദി സിഇഒ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊല്ലം എസ്എന്‍ കോളജില്‍ വിദ്യാര്‍ത്ഥികളുമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ സംവദിച്ചു.
ഇലക്ടറല്‍ ലിറ്ററസി ക്ലബുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. മനോജ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഷര്‍മിള സി , ജില്ലാ സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ സബ്ബ് കലക്ടര്‍ നിശാന്ത് സിഹാര എന്നിവര്‍ സംസാരിച്ചു. ഇഎല്‍സി കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ അസി .പ്രൊഫ നീതു ലക്ഷ്മി സ്വാഗതവും, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജയശ്രീ ബി കൃതജ്ഞതയും പറഞ്ഞു.ജില്ലയിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുമായും ചീഫ് ഇലക്ടറൽ ഓഫീസർ ചർച്ച നടത്തി. തുടർന്ന് ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന വെയർഹൗസും അദ്ദേഹം സന്ദർശിച്ചു.

